വുഡ് വർക്ക് ടെക്നീഷ്യൻ 2024-25 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതിവികസനവകുപ്പിന്റെ കീഴിൽ ആയാംകുടിയിൽ പ്രവർത്തിക്കുന്ന മധുരവേലി ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഏകവത്സര വുഡ് വർക്ക് ടെക്നീഷ്യൻ ( N.S.Q.F. ) ട്രേഡിൽ 2024-25 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. വിജയിച്ചതോ പരാജയപ്പെട്ടതോ ആയവർക്ക് അപേക്ഷിക്കാം. 

Advertisements

http://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഐ.ടി.ഐയിൽ നേരിട്ടെത്തി ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. സീറ്റിൽ 80 ശതമാനം സീറ്റ് പട്ടികജാതി വിഭാഗത്തിനും 10 ശതമാനം പട്ടികവർഗ വിഭാഗത്തിനും 10 ശതമാനം മറ്റു വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. എല്ലാവിഭാഗക്കാർക്കും പഠനം, പാഠപുസ്തകങ്ങൾ, ഭക്ഷണം, പോഷകാഹാരം എന്നിവ സൗജ്യനമായി ലഭിക്കും. കൂടാതെ എല്ലാ വിഭാഗക്കാർക്കും 900/-രൂപ യൂണിഫോം അലവൻസ്, സ്റ്റഡിടൂർ അലവൻസ് 3000/- രൂപ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 800/- രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ്. 1000/- രൂപ ലംപ്സം ഗ്രാന്റ് എന്നിവ നൽകുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 25. ഫോൺ: 9447991174, 9947991888

Hot Topics

Related Articles