തിരുവാതിരയും സമ്മേളനവും തിരുവനന്തപുരത്തെ കുരുക്കി; സി.പി.എമ്മിനെതിരെ കൊവിഡ് കണക്കുകൾ തിരിച്ചു വിട്ട് വി.ഡി സതീശൻ; ആഞ്ഞടിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടത്തിയ ജില്ലാ സമ്മേളനവും തിരുവാതിരകളിയും രോഗത്തിന്റെ കേന്ദ്രമാക്കി തലസ്ഥാനനഗരത്തെ മാറ്റിയെന്ന് വി ഡി സതീശൻ. കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലിരുത്തുന്നതിന് ഒരാഴ്ച മുൻപേ കോൺഗ്രസും യു.ഡി.എഫും വിലയിരുത്തിയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

Advertisements

അപകടകരമായ രീതിയിൽ സാമൂഹികവ്യാപനം ഉണ്ടാവുകയാണെന്നും ഒന്നും രണ്ടും തരംഗത്തെക്കാൾ വലിയ തരംഗം ഉണ്ടാകാൻ പോവുകയാണെന്ന് വിലയിരുത്തിയിരുന്നു. അതുകൊണ്ട് യു.ഡി.എഫിന്റെയും കെ.പി.സി.സിയുടെയും പരിപാടികൾ മാറ്റിവെച്ച് മാതൃക കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിപക്ഷത്തായിട്ടും സമരമുഖത്തായിട്ടും അതേക്കാൾ പ്രാധാന്യം ജനങ്ങളുടെ ആരോഗ്യത്തിനാണ് എന്നു മനസ്സിലാക്കിയായിരുന്നു അത്. എന്നിട്ടും, ഈ പാർട്ടി സമ്മേളനം ഞങ്ങൾ നടത്തും എന്ന വാശിയോടു കൂടി തിരുവാതിരയും പാർട്ടിസമ്മേളനവുമായി പോയിട്ടല്ലേയെന്നും സതീശൻ ആരാഞ്ഞു.

തിരുവനന്തപുരത്ത് നടത്തിയ ജില്ലാ സമ്മേളനവും തിരുവാതിരകളിയുമല്ലേ രോഗത്തിന്റെ ഇത്രവലിയ കേന്ദ്രമാക്കി തലസ്ഥാനനഗരത്തെ മാറ്റിയതെന്നും സതീശൻ ചോദിച്ചു. മരണത്തിന്റെ വ്യാപാരികളായി ഈ രോഗവ്യാപനത്തിന്റെ കാരണമായി അവർ പാർട്ടി സമ്മേളനം മാറ്റിയെന്നദ്ദേഹം കുറ്റപ്പെടുത്തി.

Hot Topics

Related Articles