അപകടസ്ഥലത്തിലൂടെ അമിത വേഗത്തിൽ പാഞ്ഞെത്തി; വാഹന പരിശോധനയ്ക്കായി തടഞ്ഞു നിർത്തിയ എസ്.ഐയുടെ മുഖത്തടിച്ച് ഓട്ടോ ഡ്രൈവർ; മർദനമേറ്റത് പൊൻകുന്നം പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്ക്

പൊൻകുന്നത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
ക്രൈം ലേഖകൻ

പൊൻകുന്നം: വാഹനാപകടമുണ്ടായ പ്രദേശത്തു കൂടി അമിത വേഗത്തിൽ പാഞ്ഞെത്തിയ ഓട്ടോറിക്ഷ തടഞ്ഞു നിർത്തി പരിശോധിച്ച എസ്.ഐയുടെ മുഖത്തടിച്ച് ഓട്ടോഡ്രൈവർ. പൊൻകുന്നം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.ജി രാജേഷിനെയാണ് ഓട്ടോഡ്രൈവർമർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവർ ശശിധരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisements

ബുധനാഴ്ച രാത്രിയോടെ പൊൻകുന്നം പൈക തീയറ്റർ പടിഭാഗത്തായിരുന്നു സംഭവം. പ്രദേശത്ത് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞാണ് എസ്.ഐയും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയത്. ഈ സമയം ഇതുവഴി അമിത വേഗത്തിൽ ഓട്ടോറിക്ഷ എത്തുകയായിരുന്നു. ഇതേ തുടർന്നു എസ്.ഐ ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം മദ്യലഹരിയിലായിരുന്ന ശശിധരൻ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയ ശേഷം തനിക്ക് ധൃതിയുണ്ടെന്നും വേഗത്തിൽ പോകണമെന്നും ആവശ്യപ്പെട്ടു. ഇതോടെ എസ്.ഐ രേഖകൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. സംസാരിച്ചു നിൽക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, ഓട്ടോ ഡ്രൈവർ എസ്.ഐയുടെ മുഖത്തടിക്കുകയുമായിരുന്നു.

തുടർന്ന്, എസ്.ഐയുടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ ചേർന്ന് ഓട്ടോഡ്രൈവറെ കീഴ്‌പ്പെടുത്തി. തുടർന്നു ഇയാളെ സ്റ്റേഷനിൽ എത്തിച്ചു. പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചതിനും, ഡ്യൂട്ടി തടസപ്പെടുത്തിയതിനും, മദ്യപിച്ച് വാഹനം ഓടിച്ചതിനും പൊലീസ് കേസെടുത്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Hot Topics

Related Articles