ഏറ്റുമാനൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ജോർജ് ജോസഫ് പൊടിപാറ അനുസ്മരണം ജൂൺ 22 ന്

ഏറ്റുമാനൂർ: കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ ജോർജ് ജോസഫ് പൊടിപാറ അനുസ്മരണം ജൂൺ 22 ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കും. ഏറ്റുമാനൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഹാളിൽ നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.വി ജോയി പൂവംനിൽക്കുന്നതിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles