തൃശൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പത്തൊൻപതുകാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന് സാരമായി പരിക്കേറ്റു

തൃശ്ശൂർ: കൊടുങ്ങല്ലൂർ പത്തായക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പത്തായക്കാട് സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ ഷാജഹാന്റെ മകൻ 19 വയസുള്ള അജ്മൽ അഫ്ത്താർ ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പത്തായക്കാട് സ്വദേശി പൂവ്വാലിപറമ്പിൽ കമറുദ്ദീന്റെ മകൻ ഷുഹൈബ് (19) നെ പരിക്കുകളോടെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

തിങ്കളാഴ്ച രാവിലെയാണ് അപകടം. ഫയർ ആൻഡ് സേഫ്റ്റി വിദ്യാർത്ഥികളായ ഇരുവരും തൃശൂരിൽ പഠിക്കാൻ പോകുന്നതിനിടെ പത്തായക്കാട് വെച്ച് മാടിനെ കയറ്റിവന്ന ലോറിയിലിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജ്മൽ മരണപ്പെടുകയായിരുന്നു. മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles