കുവൈത്തിൽ വാഹനാപകടം : ഏഴ് ഇന്ത്യക്കാർ മരിച്ചു 

ദമാം : കുവൈത്തിൽ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. തമിഴ്നാട്, ബിഹാർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കുവൈത്തിറ്റിലെ സെവൻത് റിങ് റോഡിൽ രാവിലെ ആയിരുന്നു അപകടം. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഒരു കമ്പനിയിലെ തൊഴിലാളികളാണ്.റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. രാത്രി ഷിഫ്റ്റിൽ ജോലിചെയ്തിരുന്ന തൊഴിലാളികൾ, ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Advertisements

Hot Topics

Related Articles