പുഞ്ചവയൽ : പട്ടിക ജാതി വിഭാഗങ്ങൾക്ക് തുടർ വിദ്യാഭ്യസം നൽകുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേകം തയ്യാറാക്കിയ നവചേതന നാലാം തരം തുല്യത പരിപാടിയുടെ പഠന ക്ലാസ്സ് ഉത്ഘാടനം
കോരുത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ നിർവ്വഹിച്ചു. കോട്ടയം ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിലാണ് നവചേതന പദ്ധതി നടപ്പിലാക്കുന്നത്. നൂറ് ദിനം കൊണ്ട് നാലാം തരം നിലവാരത്തിൽ എത്തിച്ച് പരീക്ഷ നടത്തി യോഗ്യത സർട്ടിഫിക്കറ്റ് നൽകുകയും തുടർന്ന് പഠിക്കണ്ടവർക്ക് ഏഴാം തരത്തിലേക്ക് പഠന സൗകര്യം ഒരുക്കുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
പുഞ്ചവയൽ 504 മുന്നോലി സാമൂഹിക പഠന കേന്ദ്രത്തിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി. സി.എം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്, പ്രകാശൻ. പി.ഡി. മുഖ്യപ്രഭാഷണവും സാക്ഷരത മിഷൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് നോഡൽ പ്രേരക് ആർ. സന്തോഷ് ആമുഖ പ്രഭാഷണവും നടത്തി. പ്രേരക് ശാരദ വി സി സ്വാഗതവും ഇൻസ്ട്രെക്ടർ നന്ദിയും പറഞ്ഞു.