ഊർജ്ജ സംരക്ഷണ അവാർഡ്:അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംസ്ഥാനത്ത് കാര്യക്ഷമമായ ഊർജ്ജോപയോഗം പ്രോത്സാഹിപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപയോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപയോക്താക്കാൾ, ചെറുകിട ഊർജ്ജ ഉപയോക്താക്കൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങളും സംഘടനകളും, ഊർജ്ജകാര്യക്ഷമ ഉല്പന്നങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ചറൽ സ്ഥാപനങ്ങളും ഗ്രീൻ ബിൽഡിങ് കൺസൾട്ടൻസികളും എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷത്തെ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകുക.

Advertisements

അവാർഡ് ജേതാക്കൾക്ക് കാഷ് പ്രൈസും ഫലകവും കൂടാതെ ഐ.എസ്.ഒ. 50001, ഊർജ്ജ ഓഡിറ്റ് എന്നിവ നടപ്പാക്കുന്നതിനുള്ള ആനുകൂല്യങ്ങളും നൽകും. അവാർഡിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർട്ടിഫൈഡ് എനർജി ഓഡിറ്റർ/മാനേജർ പരീക്ഷയിൽ പങ്കെടുക്കാനുള്ള സഹായവും ലഭിക്കും. അപേക്ഷാ ഫോറം www.keralaenergy.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 10നകം അയയ്ക്കാം. വിശദവിവരത്തിന് ഫോൺ: 0471 2594922, 2594924.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.