തനിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ല: നമുക്ക് ജോലികള്‍ തീർക്കേണ്ടതുണ്ട് : ആരോഗ്യസ്ഥിതിയില്‍ ആർക്കും ആശങ്ക വേണ്ടെന്ന് പ്രഖ്യാപിച്ച് ജോ ബൈഡൻ 

വാഷിങ്ടൻ: തനിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് പാർട്ടി പ്രവർത്തകർക്ക് ഉറപ്പുനല്‍കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വത്തില്‍ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് ബൈഡൻ തന്റെ ആരോഗ്യസ്ഥിതിയില്‍ ആർക്കും ആശങ്ക വേണ്ടെന്ന് പ്രഖ്യാപിച്ചത്. വാർത്താസമ്മേളനത്തിലെ നാക്കുപിഴയ്ക്കും ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കുമിടെയാണ് ബൈഡൻ പ്രചാരണ രംഗത്ത് വീണ്ടും സജീവമായത്. ”നമുക്ക് ജോലികള്‍ തീർക്കേണ്ടതുണ്ട്, ഞാൻ ഉറപ്പു തരുന്നു, എനിക്ക് കുഴപ്പമൊന്നുമില്ല”-അനുയായികളെ അഭിസംബോധന ചെയ്തു ബൈഡൻ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നതില്‍ പാർട്ടിയില്‍ എതിർപ്പുകള്‍ നേരിടുന്നതിനിടെയാണു ബൈഡന്റെ പ്രഖ്യാപനം.

Advertisements

ജൂണ്‍ 27ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപുമായി നടന്ന സംവാദത്തില്‍ വാക്കുകള്‍ ഇടറുകയും കൃത്യമായി മറുപടി പറയാൻ കഴിയാതിരിക്കുകയും ചെയ്തതോടെയാണ് ബൈഡനെതിരെ വിമർശനം ഉയർന്നത്. ഇരുവരും തമ്മില്‍ 3 വയസ്സിന്റെ വ്യത്യാസമേയുള്ളുവെങ്കിലും ബൈഡന്റെ പ്രായാധിക്യം വീണ്ടും ചർച്ചകളിലേക്ക് ഉയർന്നുവന്നതു ഡെമോക്രാറ്റുകള്‍ക്കിടയില്‍ ആശങ്കയായി. കഴിഞ്ഞ ദിവസം നടന്ന നാറ്റോ ഉച്ചകോടിയിലും ബൈഡനു രണ്ടിടത്തു നാക്കുപിഴ സംഭവിച്ചു. ഇതോടെ, നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു ബൈഡൻ പിന്മാറണമെന്ന ആവശ്യവുമായി കൂടുതല്‍ ഡെമോക്രാറ്റിക് നേതാക്കള്‍ രംഗത്തെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ച നാറ്റോ ഉച്ചകോടിയില്‍ ബൈഡൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ക്ഷണിച്ചുകൊണ്ട് ‘പ്രസിഡന്റ് പുട്ടിൻ’ എന്നാണ് വിളിച്ചത് ‘പ്രസിഡന്റ് പുട്ടിൻ, പ്രസിഡന്റ് പുട്ടിനെ പരാജയപ്പെടുത്താൻ പോകുന്നു’ എന്നായിരുന്നു വാക്യം. നാവുപിഴ തിരിച്ചറിഞ്ഞ് ഉടൻ തിരുത്തിയെങ്കിലും വിഡിയോ പ്രചരിച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പരാമർശിക്കുമ്ബോള്‍ ‘വൈസ് പ്രസിഡന്റ് ട്രംപ്’ എന്നു പറഞ്ഞതും വിമർശനത്തിന് ഇടയാക്കി.

Hot Topics

Related Articles