പനച്ചിക്കാട് പഞ്ചായത്ത് 20 ആം വാർഡ് ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പട്ടികയായി; എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെസി ജെയിംസ് മത്സരിക്കും; തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്

കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് ഇരുപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടികയായി. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെസി ജെയിംസാണ് മത്സരിക്കുക. എൽഡിഎഫിലെ അംഗം രാജി വച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് പൂവൻതുരുത്ത് എൻ.എസ്.എസ് കരയോഗം ഹാളിലാണ് കൺവൻഷൻ നടക്കുക. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.അനിൽകുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles