കൊച്ചി: മലയാള സിനിമയില്‍ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും ഹിന്ദിയിലും ഒക്കെ പതിറ്റാണ്ടുകളായി സാന്നിധ്യം അറിയിച്ച നടനാണ് റിയാസ് ഖാൻ.400ന് അടുത്ത് ചിത്രങ്ങളില്‍ വിവിധ വേഷങ്ങളില്‍ റിയാസ് ഖാൻ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ നായകനായും വില്ലനായും സഹനടനായും ഒക്കെ റിയാസ് ഖാൻ സാന്നിധ്യമായിട്ടുണ്ട്. മലയാളത്തില്‍ ബാലേട്ടൻ സിനിമയിലെ വില്ലൻ റോള്‍ അടക്കം മറക്കാൻ കഴിയാത്ത ഏറെ റോളുകള്‍ റിയാസ് ചെയ്തിട്ടുണ്ട്.
അടുത്തിടെ റിയാസ് അഭനയിച്ച പഴയ ചിത്രത്തിലെ ഒരു ണ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജലോത്സവം എന്ന സിബി മലയില്‍ ചിത്രത്തിലെ ‘അടിച്ചുകയറി വാ’ എന്ന ഡയലോഗാണ് പുതുതലമുറ ഇൻസ്റ്റയിലും മറ്റും ആഘോഷമാക്കി മാറ്റിയത്. പല സന്ദർഭങ്ങളിലും മലയാളികളുടെ നാവില്‍ ജലോത്സവത്തിലെ റിയാസിൻറെ കഥാപാത്രം ദുബായ് ജോസിൻറെ ‘അടിച്ചുകയറി വാ’ എന്ന സംഭാഷണം ഇപ്പോള്‍ നിത്യ കാഴ്ചയായി മാറിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിന് ശേഷം ഇതിനെക്കുറിച്ച് റിയാസ് ഖാൻ തന്നെ പലവട്ടം സംസാരിച്ചിരുന്നു. ഇപ്പോള്‍ ഈ ഡയലോഗ് സോഷ്യല്‍ മീഡിയയെ ഓർമ്മിപ്പിച്ച് ഇത് ഹിറ്റാക്കിയ യുവാക്കളുടെ സംഘത്തെ കണ്ടിരിക്കുകയാണ് റിയാസ് ഖാൻ കഴിഞ്ഞ ദിവസമായിരുന്നു ഈ കൂടികാഴ്ച. ഇതിൻറെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
അനന്തു, സാഹില്‍, ആരണ്, അഗ്സം എന്നിവരെയാണ് റിയാസ് ഖാൻ കണ്ടത്. ഈ ഡയലോഗ് വീണ്ടും ഹിറ്റാക്കിയ എല്ലാവർക്കും നന്ദിയുണ്ട്. എന്നാലും ഇവരെ കണ്ടെത്തണം ഇവർക്കൊപ്പം ഒരു ഡിന്നർ കഴിക്കണം എന്നായിരുന്നു എൻറെ ആഗ്രഹം അത് സാധ്യമായി. ഇവരോട് വലിയ നന്ദിയുണ്ടെന്ന് റിയാസ് ഖാൻ പറഞ്ഞു. ഇവർക്കൊപ്പം ‘അടിച്ചു കയറി വാ’ എന്ന ഡയലോഗും റിയാസ് ഖാൻ പറഞ്ഞു.