കോട്ടയം പനച്ചിക്കാട് മാളികക്കടവ് പാലത്തിന് സമീപം വെള്ളത്തിൽ വീണയാളെ കാണാതായി; കാണാതായത് പാത്താമുട്ടം തേവരകുന്നേൽ സ്വദേശിയെ

കോട്ടയം : പനച്ചിക്കാട് മാളികക്കടവ് പാലത്തിന് സമീപം വെള്ളത്തിൽ വീണയാളെ കാണാതായി. പാത്താമുട്ടം തേവരകുന്നേൽ സദാനന്തനെയാണ് കാണാതായത്. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇയാളുടെ വള്ളവും മൊബൈൽ ഫോണും പാലത്തിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. മീൻ പിടിക്കാൻ എത്തിയതാണെന്നാണ് സംശയിക്കുന്നത്. ഇദ്ദേഹതെ കണ്ടെത്തുന്നതിനായി തിരച്ചിൽ പുരോഗമിക്കുകയാണ്‌.

Advertisements

Hot Topics

Related Articles