തിയറ്ററിൽ അപ്രതീക്ഷിത വിജയഗാഥ; തലവന്റെ രണ്ടാം ഭാഗം വരുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ

മികച്ച പ്രേക്ഷക സ്വീകാര്യത നേടി സൂപ്പര്‍ഹിറ്റായി മാറിയ ജിസ് ജോയ് ചിത്രം തലവന്റെ രണ്ടാം ഭാഗം വരുന്നു. തലവന്റെ സക്സസ് സെലിബ്രേഷനിടെ ആയിരുന്നു രണ്ടാം ഭാഗം അണിയറ പ്രവർത്തകർ അനൗണ്‍സ് ചെയ്തത്. ജോയുടെ ബിജു മേനോനും ആസിഫ് അലിയും ആയിരുന്നു തലവനില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മെയ് 24ന് റിലീസ് ചെയ്ത ചിത്രമാണ് തലവന്‍. പറഞ്ഞ പ്രമേയം കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധനേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

Advertisements

അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്ബാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Hot Topics

Related Articles