ജസ്‌ഫര്‍ ഹാപ്പിയാണ് മമ്മൂക്കയും; ആരാധകൻ ഡിസൈൻ ചെയ്‌ത വസ്ത്രത്തിലെത്തി മെഗാസ്റ്റാര്‍

പരിമിതി എന്നതിനേക്കാള്‍ പ്രത്യേകതകള്‍ എന്നാണ് ചിലതിനെ വിശേഷിപ്പിക്കേണ്ടത്. കഴിഞ്ഞദിവസം മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന് അദ്ദേഹം ഏറെ ആരാധിക്കുന്ന മമ്മൂക്കയ്ക്ക് സ്വന്തമായി ഡിസൈൻ ചെയ്ത ചിത്രം ലിനൻ ഷർട്ടില്‍ വരച്ച്‌ നല്കിയപ്പോഴും ഇതേ പ്രത്യേകതകളെ കുറിച്ചാണ് തോന്നിയത്. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച്‌ കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകള്‍ക്കിടയില്‍ ബ്രഷ് കടിച്ച്‌ പിടിച്ച്‌ വരച്ച ചിത്രം ഷർട്ടില്‍ പതിച്ചുകൊണ്ടാണ് മമ്മൂക്കയ്ക്ക് നല്‍കിയത്. സ്നേഹത്തോടെ താൻ നല്‍കിയ ഷർട്ട് വാങ്ങുമ്പോഴേ അത് ധരിക്കുമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം അത് മറന്നുകാണും എന്നാണ് ജസ്ഫർ കരുതിയത്. കഴിഞ്ഞ ദിവസമാണ് ജസ്ഫറിനെ പോലും ഞെട്ടിച്ച്‌ ‘ഇടിയൻ ചന്തു’ സിനിമയുടെ പാട്ടിന്‍റെ ലോഞ്ചിന് എത്തിയപ്പോള്‍ മമ്മൂക്ക ആ ഷർട്ട് ധരിച്ചത്.

Advertisements

‘ടർബോ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മമ്മൂട്ടി ദുബായില്‍ എത്തിയപ്പോഴാണ് അദ്ദേഹം ജസ്ഫറിനെ കണ്ടത്. മലയാളത്തിന്റെ മഹാനടനെ ഒരിക്കലെങ്കിലും കാണുക എന്നത് വലിയ ആരാധകനായ ജസ്ഫറിന്‍റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ജസ്ഫറിന് ഇപ്പോള്‍ ഡബിള്‍ സന്തോഷമാണ്. മമ്മൂക്കയെ നേരില്‍ കാണുകയും ചെയ്തു. ജസ്ഫർ ഡിസൈൻ ചെയ്ത വസ്ത്രം മമ്മൂക്ക ധരിക്കുകയും ചെയ്‌തു. സമൂഹ മാധ്യമങ്ങളില്‍ മ്മൂക്കയുടെയും ജസ്ഫറിന്റെയും ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

Hot Topics

Related Articles