മതാധിഷ്ടിത രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ടത് : ഷിബു ബേബി ജോൺ 

തിരുവല്ല : മതാധിഷ്ടിത രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം  നല്കുന്ന ഇന്ത്യാ മുന്നണിക്ക് പ്രാമുഖ്യം നല്കി കൊണ്ടും നരേന്ദ്രമോദിക്കെതിരായും വിധിയെഴുതിയതി കൊണ്ടുംജനങ്ങൾ തീരുമാനിച്ചെതെന്ന്ആർ.എസ്.പി സംസ്ഥാന സെക്രട്ടറി  ഷിബു ബേബി ജോൺ.

Advertisements

ആർ.എസ്.പി പത്തനംതിട്ട ജില്ലാ നേതൃയോഗം ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനത്തിൽ ഉണ്ടായ വർദ്ധനവ് ഗൗരവമായി കണേണ്ടതാണ്. സി.പി.എം ൻ്റെ വോട്ടുബാങ്കിൽ ഉണ്ടായ ചോർച്ച, ആവോട്ടുകൾ ബി.ജെ.പി.യിലേക്കു പോയി എന്നതിൻ്റെ സൂചനയാണ്. കേരളത്തിലെ ഭരണം ജനവിരുദ്ധമായി മുന്നോട്ടു പോകുന്നു. പകർച്ചവ്യാധികൾ പെരുകുമ്പോൾ ആരോഗ്യ വകുപ്പ് കണ്ണടച്ചിരിക്കുന്നു. ആരോഗ്യമന്ത്രി പിടിപ്പു കേടിൻ്റെ പര്യായമായി മാറിയിരിക്കുന്നു. പിണറായി വിജയനും സി.പി.എമ്മും കേരളത്തിൻ്റെ ഇടതുപക്ഷ മനസ്സുനഷ്ടപ്പെടുത്തിയിരിക്കുന്നു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെ.മധു അദ്ധ്യക്ഷനായയോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ശിവകുമാർ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജി. പ്രസന്നകുമാർ, യു.ടി.യു.സി. ജനറൽ സെക്രട്ടറി തോമസ് ജോസഫ്, ആർ.എം ഭട്ടതിരി, അഡ്വ ജോർജ് വർഗ്ഗീസ്, കെ.പി.മധുസൂദനൻ പിള്ള, പൊടിമോൻകെ.മാത്യു, പ്രൊഫസർ ബാബു ചാക്കോ,                 എൻ. സോമരാജൻ ,  എ.എം ഇസ്മായിൽ, ശ്രീ പ്രകാശ്, ചിറ്റാർ രാധാകൃഷ്ണൻ, എസ്.സതീഷ്, പെരിങ്ങര രാധാകൃഷ്ണൻ, പി.എം ചാക്കോ, ടി.കെ. ശ്യാമള ,ടി.എൻ. സൗദാമിനി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles