വിശ്വകർമ്മ ആചാര്യസംഗമ മഹായജ്‌ഞം ജൂലൈ 28ന്

കോട്ടയം : വിശ്വകർമ്മ ആചാര്യ സംഗമ മഹായജ്ഞത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ സനാതന ധർമ്മ പഠന ശിബിരം സംഘടിപ്പിക്കുന്നു. ഏറ്റുമാനൂർ ക്ഷേത്ര സമീപം ക്ഷേത്ര സംരക്ഷണ സമിതി (മാധവം] ഓഡിറ്റേറിയത്തിൽ വച്ച് ജൂലൈ 28ന് നടക്കും. ആചാര്യസംഗമത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലുള്ള 7 വയസുമുതൽ 14 വയസുവരെയുള്ള കുട്ടികൾക്കായാണ് ഇത് നടത്തുന്നത്. രാവിലെ 10 മണി മുതൽ 4 മണി വരെ ഏകദിന പഠനശിബിരം നടക്കുക. ഇതിലേയ്ക്ക് 7 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്കാണ് അഡ്‌മിഷൻ ലഭിക്കുക. തുടർന്നും ഒരു മാസത്തിൽ ഒരു പഠന ശിബിരം വച്ച് കോട്ടയം കേന്ദ്രികരിച്ച് ജില്ലാ അടിസ്ഥാനത്തിൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7592894576, 6238174707 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles