ഭൂമി കൈയേറ്റമുൾപ്പടെയുള്ള കേസുകളിൽ അനുകൂല വിധിയുണ്ടായിട്ടും ഏറ്റുമാനൂർ നഗരസഭ നടപടി സ്വീകരിക്കുന്നില്ല: ജനകീയ വികസന സമിതി

ഏറ്റുമാനൂർ : നഗരസഭയുമായി
ബന്ധപ്പെട്ട 35 കേസുകളിൽ 24 കേസുകളിലും
അനുകൂല വിധിയുണ്ടായിട്ട് എഴ് മാസം മാസം
കഴിഞ്ഞിട്ടും വിധി നടപ്പാക്കാൻ നഗരസഭ തയ്യാറായിട്ടില്ലന്ന് ഏറ്റുമാനൂർ ജനകീയ വികസന സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അരോപിച്ചു. ഏഴു മാസത്തിനകം നിരവധി കൗൺസിൽ യോഗങ്ങൾ കൂടിയെങ്കിലും കൗൺസിലർമാർ ആവശ്യപ്പെട്ട വിധിയുടെ പകർപ്പ് ഒരു മെമ്പർക്കുപോലും കൊടുക്കുവാൻ നഗരസഭയുടെ അധികാരികൾ തയ്യാറായിട്ടില്ല. ഓരോ പ്രാവശ്യവും മറ്റു കാര്യങ്ങളാണ് അജണ്ടയിൽ ഉൾപ്പെടുത്തുന്നത്. നഗരസഭയുടെ 13- സെൻ്റ് ഭൂമി സ്വകാര്യ വ്യക്തികൾ കൈകേറിയിട്ടുണ്ട്.

Advertisements

വി.എഫ്.പി.സി.കെ.കൈവശം വച്ചിരിക്കുന്ന
കെട്ടിടവും രണ്ട് സെന്റ് ഭൂമിയും നഗരസഭയ്ക്ക് തിരിച്ചു കൊടുക്കണമെന്ന് വിധി ഉണ്ടായിട്ടുണ്ട്. അത് തിരിച്ചുപിടിക്കാനുള്ള യാതൊരു നടപടിയും എടുത്തിട്ടില്ല. ആരെങ്കിലും കോടതി അലക്ഷ്യത്തിന് കേസ് കൊടുത്താൽ നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ സമാധാനം പറയേണ്ടിവരുമെന്നും എന്തൊക്കെയോ മറച്ചുവെക്കുവാൻ ഉള്ള വ്യഗ്രതയാണ് നഗരസഭാധികൃതർക്കുള്ളതെന്ന്
വികസന സമിതി പ്രവർത്തകർ പറഞ്ഞു.
ഏറ്റുമാനൂർ നഗരസഭയ്ക്കുവേണ്ടി കോടതിയിൽ, ഹൈക്കോടതി സ്റ്റാൻ്റിങ് കൗൺസിൽ അഡ്വ. ഷൈലജ്‌കുമാർ രാമചന്ദ്രൻ ഹാജരാതെന്നും ഭാരവാഹികൾ പറഞ്ഞു. സമിതി പ്രസിഡൻ്റ് ബി. രാജീവ്,സെക്രട്ടറി രാജു സെബാസ്റ്യൻ, രാജു ഇമ്മാനുവൽ, മോഹൻ കുമാർ മംഗലത്ത് , എൻ. അരവിന്ദാക്ഷൻ നായർ, മയാദേവിഹരികുമാർ , പ്രീയാ ബിജോയി, കെ.ഒ ഷംസുദ്ദീൻ, ഹനീഫ് മണക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles