റിട്ടയേര്‍ഡ് ജ‍ഡ്‌ജിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം: സംസ്‌കാരം നടത്തി

തൃശൂർ : റിട്ടയേര്‍ഡ് ജില്ലാ ജ‍ഡ്‌ജിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂങ്കുന്നം ഉദയ നഗറില്‍ ഇരിങ്ങപുറം ശാന്തിമഠം വില്ലയില്‍ താമസിച്ചുവന്ന റിട്ടയേർഡ് ജില്ലാ ജഡ്ജി റിട്ടയേർഡ് ജില്ലാ ജഡ്ജി മാളിയം വീട്ടില്‍ ഷാജി (74) ആണ് മരിച്ചത്. ഒന്നര വര്‍ഷമായി പൂങ്കുന്നത്തെ വീട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ജാര്‍ഖണ്ഡ് റെയില്‍വെ കോടതിയില്‍ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഗീതയാണ് ഭാര്യ. മക്കള്‍ കമല്‍ ജിത്ത് (ഫൗണ്ടർ, സ്കേല അക്കാദമി ചെന്നൈ), സിദ്ധാർത്ഥ്. മരുമകള്‍ നീതു. മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചെറുതുരുത്തി ശാന്തിതീരത്ത് സംസ്‌കരിച്ചു.

Advertisements

Hot Topics

Related Articles