തിരുവല്ല കുമ്പഴ റോഡിൽ തടി ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം

തിരുവല്ല : തിരുവല്ല – കുമ്പഴ റോഡിൽ കറ്റോട് പാലത്തിന് സമീപം തടി കയറ്റി വന്ന ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച്
അപകടം. നിരവധി അപകടങ്ങളാണ് ഈ റോഡിൽ സ്ഥിരമായി ഉണ്ടാകുന്നത്. തിരുവല്ല കറ്റോട് പാലത്തിന് സമീപം തടി കയറ്റി വന്ന ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് തിങ്കളാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. ഇവിടെ റോഡിന് വീതി തീരെ കുറവായതുമൂലം അപകടങ്ങൾ ഇവിടെ സ്ഥിരമായി ഉണ്ടാകുന്നു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കറ്റോട് ഭാഗത്ത് അപകടം നടന്നത്.

Advertisements

പത്തനംതിട്ട ഭാഗത്തു നിന്നും തടി കയറ്റി വന്ന ലോറിയും വള്ളംകുളം ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്ന വള്ളംകുളം നന്നൂർ കൊട്ടാരത്തിൽ വീട്ടിൽ സന്ദീപ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

Hot Topics

Related Articles