യുകെയിലെ റെഡ്‌ഡിട്ച്ച് വേസ്റ്റർ ആശുപത്രിയിലെ രജിസ്റ്റേർഡ് നഴ്സായിരുന്ന സോണിയ ഐപ്പ് അലക്സാൻട്ര മരിച്ചു. കാർഡിയാക്ക് അറസ്റ്റ് ആണ് മരണകാരണം. കഴിഞ്ഞയാഴ്ച ലീവ് കഴിഞ്ഞ് നാട്ടിൽ നിന്ന് തിരികെ യുകെയിൽ എത്തിയതെയുള്ളൂ. യുഎൻഎ കുടുംബത്തിലെ അംഗമായിരുന്നു യുവതി. കോട്ടയം മന്ദിരം ആശുപത്രിയിൽ സ്റ്റാഫ് നഴ്സായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ് അനിൽ (റോണി ), ലിയ, ലൂയിസ് എന്നിവർ മക്കളാണ്.
സോണിയയുടെ ആകസ്മിക വേർപാടിൽ യുഎൻഎ കുടുംബം അനുശോചനം രേഖപ്പെടുത്തി.
Advertisements