കോട്ടയം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ബാലവേല – ബാലവിവാഹം ജില്ലാതല കർത്തവ്യ വാഹകരുടെ മേഖലാ യോഗം ഇന്ന് ഓഗസ്റ്റ് 21 ബുധനാഴ്ച കോട്ടയം നാഗമ്പടത്തെ സീസർ പാലസ് ഹോട്ടലിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലാതല കർത്തവ്യ വാഹകരാണ് പങ്കെടുക്കുക. രാവിലെ 10 ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ യോഗം ഉദ്ഘാടനം ചെയ്യും. കമ്മീഷൻ അംഗം എൻ. സുനന്ദ അധ്യക്ഷയാകും. കമ്മിഷൻ അംഗങ്ങളായ റ്റി.സി. ജലജമോൾ, ഡോ. എഫ്. വിൽസൺ എന്നിവർ പങ്കെടുക്കും.
Advertisements