പ്രൊഫ. റ്റി.ജെ. മത്തായിയെ ചങ്ങനാശേരി പൗരാവലി ആദരിച്ചു 

ചങ്ങനാശേരി: ശതാഭിഷിക്തനായ പ്രൊഫ. റ്റി. ജെ. മത്തായിക്ക് ചങ്ങനാശേരി പൗരാവലി ആദരവേകി. എസ്. ബി. കോളജ് മലയാളവിഭാഗം മുൻ അധ്യാപകനും ഗ്രന്ഥകാരനുമായ പ്രൊഫ. റ്റി. ജെ. മത്തായി സാമൂഹ്യരംഗത്തു നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. പരിസ്ഥിതി സംരംക്ഷണം, മാലിന്യസംസ്ക്കരണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധയൂന്നി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ അദ്ദേഹത്തെ ചങ്ങനാശേരി സെയിന്റ് ബെർക്‌മാൻസ് കോളേജിൽ മുൻസിപ്പൽ ചെയർപേഴ്സൺ ബീനാ ജോബിയുടെ ആധ്യക്ഷത്തിൽ ചേർന്ന യോഗം ആദരിച്ചു. അഡ്വ. ജോബ് മൈക്കിൾ എം. എൽ. എ. ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ റെവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, റെവ.ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ഡോ. ജയിംസ് മണിമല, മറ്റപ്പള്ളി ശിവശങ്കരപ്പിള്ള, റെവ.ഫാ. റെജി പി. കുര്യൻ, പ്രൊഫ.ജോസഫ് സ്കറിയ, റ്റി.ഇന്ദിരാദേവി, വി. ജെ. ലാലി, സേവ്യർ കാവാലം, സാംസൺ വലിയപറമ്പിൽ, സണ്ണി തോമസ്, ജസ്റ്റിൻ ബ്രൂസ്, തുടങ്ങിയവർ പ്രസംഗിച്ചു. പ്രൊഫ. റ്റി. ജെ. മത്തായി രചിച്ച്‌ റീ-ഡിസ്കവർ കേരള പ്രസിദ്ധീകരിച്ച “ആത്മീയത വീണ്ടെടുക്കാൻ ഇന്ത്യ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിനൊപ്പം നടന്നു.

Advertisements

Hot Topics

Related Articles