ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീം ജൈവാരാമം പ്രൊജക്റ്റിന് തുടക്കമായി 

കോട്ടയം : ആർപ്പുവിളിയും ആഘോഷവുമായി ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീം ജൈവാരാമം പ്രൊജക്റ്റിന് തുടക്കമായി. പങ്കാളിത്ത ഗ്രാമമായ കൂരോപ്പടയിൽ വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൈവാരാമം പൂച്ചെടികളുടെയും പച്ചക്കറികളുടെയും സമ്മിശ്ര ഉദ്യാനമാണ്. വെള്ളറങ്ങാട്ട് ഗോപാലൻ നായർ നൽകിയ മുപ്പത് സെന്റ് സ്ഥലത്താണ് ആദ്യ ജൈവാരാമം ഒരുങ്ങുന്നത്. 

Advertisements

പള്ളിക്കത്തോട് മഹാലക്ഷ്മി ഗോശാലയുടെ  സഹകരണത്തോടെ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടപ്പാക്കുന്ന ജൈവരാമം പദ്ധതിയുടെ ഉദ്ഘാടനം കുരോപ്പട പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി മാത്യു നിർവഹിച്ചു.  

മഹാലക്ഷ്മി ഗോശാല ഉടമ ഹരി വിജയകുമാറിന്റെ മാർഗ്ഗനിർദ്ദേശത്തിലാണ് ജൈവാരാമം ഒരുങ്ങുന്നത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ ശൈലേന്ദ്ര കുമാർ കൂരോപ്പട പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ ടി ജി ബാലചന്ദ്രൻ നായർ, സീനിയർ സിറ്റിസൺസ് ഫോറം സെക്രട്ടറി സി ജി നാരായണാകുറുപ്പ്, ളാക്കാട്ടൂർ സ്വദേശ് ലൈബ്രറി അംഗങ്ങളായ ഹരി ചാമക്കാല, മനോജ് പി നായർ, രമണി ഉപാസന, ലീലാമ്മ തറവട്ടത്തിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. മഞ്ജുഷ വി പണിക്കർ, ഡോ കൃഷ്ണരാജ് എം എന്നിവർ വോളന്റിയേഴ്സിനൊപ്പം  പങ്കാളികളായി.

Hot Topics

Related Articles