വാവാ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത് അശാസ്ത്രീയമായ രീതിയിൽ പാമ്പിനെ പിടിച്ചതിനാൽ : അശാസ്ത്ര രീതി ഉപേക്ഷിക്കണമെന്ന് സർട്ടിഫൈഡ് സ്നേക്ക് റെസ്ക്യൂവർമാർ

കോട്ടയം : വാവാ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത് അശാസ്ത്രീയ രീതിയിൽ പാമ്പ് പിടിച്ചതിനാലെന്ന് സർട്ടിഫൈഡ് സ്നേക്ക് റെസ്ക്യൂവറുമാർ. വനം വകുപ്പിൽ നിന്നും പരിശീലനം നേടിയവരാണ് ഈ അഭിപ്രായവുമായി രംഗത്ത് എത്തിയത്. സുരക്ഷയ്ക്കായി വനം വകുപ്പ് നിർദ്ദേശിച്ച ഹുക്ക് & ബാഗ് രീതി ഉപയോഗിക്കാത്തതിനാൽ തന്നെയാണ് എന്ന അഭിപ്രായമാണ് ഇവർ ഉയർത്തിയത്.

Advertisements

പാമ്പിനെ പിടിക്കുന്ന ആളുടെയും പാമ്പിന്റെയും സുരക്ഷയ്ക്കായാണ് വനം വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഹുക്കും ബാഗും ഉപയോഗിക്കുന്നത്. ഏകദേശം ഒന്നര മീറ്റർ നീളമുള്ള കൈപ്പിടിയോടു കൂടിയ അഗ്രം വളഞ്ഞ സ്റ്റീൽ കമ്പിയാണ് ഹുക്ക്. പാമ്പിന്റെ വാലിൽ പിടിച്ചു തൂക്കി എടുക്കുമ്പോൾ പാമ്പ് പ്രാണ രക്ഷാർത്ഥം പിടിക്കുന്ന ആളിനെ കടിക്കുവാൻ പെട്ടെന്ന് തന്നെ തിരിഞ്ഞു വരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപ്പോൾ ഈ ഹുക്ക് കൊണ്ട് പാമ്പ് ദേഹത്ത് സ്പർശിക്കാതെ അകത്തി പിടിക്കാനാവും. അതാണ് പാമ്പിനെ പിടിക്കുന്നവർക്കു സുരക്ഷാ നൽകുന്നത്.
കുറിച്ചിയിൽ വാവാ സുരേഷിന് പാമ്പ് കടിയേറ്റ സംഭവവും ഹുക്ക് ഉപയോഗിക്കാതെ അശ്രദ്ധമായി പാമ്പിനെ കൈകാര്യം ചെയ്തത് കൊണ്ട് മാത്രമാണ്. പാമ്പിനെ പിടികൂടിയാൽ ഉടൻ തന്നെ തുണി കൊണ്ട് നിർമ്മിച്ച നീളമുള്ള സഞ്ചിയിലാക്കണമെന്നാണ് വനം വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.പാമ്പിനെ നാട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിക്കരുതെന്നും അത് അപകടമാകുമെന്നും വനം വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. സിവിൽ പൊലീസ് ഓഫിസറും സർട്ടിഫൈഡ് സ്നേക്ക് റെസ്ക്യൂവറുമായ മുഹമ്മദ് ഷെബിൻ പി എ യാണ് ഇതു സംബന്ധിച്ച് വിശദീകരിക്കുന്നത്.

Hot Topics

Related Articles