തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് വീണ്ടും കെ.ടി ജലീല്‍. അൻവർ പറഞ്ഞതില്‍ അസത്യം ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നല്കട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തല്‍സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടുമെന്നും അന്‍വറിനെ പിന്തുണച്ചുകൊണ്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വ്യക്തമാക്കി.
കാക്കിയുടെ മറവില്‍ തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടു. സ്വർണ്ണക്കടത്തില്‍ പങ്കാളിയായവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടിയോടെ മാന്തി പുറത്ത് ഇടും. ഉപ്പ് തിന്നരെ വെള്ളം കുടിപ്പിച്ചേ അടങ്ങു. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കു അടക്കി നിര്‍ത്താനാകില്ലെന്നും കെടി ജലീല്‍ ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. എഡിജിപി അജിത്ത് കുമാറിനെതിരെ പിവി അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ നേരത്തെയും കെടി ജലീല്‍ അന്‍വറിന് പിന്തുണ നല്കി രംഗത്തെത്തിയിരുന്നു.