കാഞ്ഞിരപ്പള്ളിയിൽ വ്യാപാരസ്ഥാപനത്തിൽ മോഷണം; ഗ്ലാസ് ഡോർ എറിഞ്ഞുടച്ച് മോഷണം നടത്തിയത് മൂന്നംഗ സംഘം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ എറിഞ്ഞുടച്ച് മോഷണം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ സിറ്റി ടൈൽ പാലസിന് സമീപം പ്രവർത്തിച്ചുവരുന്ന ‘ഷൂ പ്ലാനറ്റ് ’ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

Advertisements

മുഖം മറച്ചെത്തിയ മൂന്ന് യുവാക്കളാണ് മോഷണം നടത്തിയത്. മൂവരിൽ ഒരാൾ കല്ലുകൊണ്ട് സ്ഥാപനത്തിന്റെ ഗ്ലാസ് ഡോർ എറിഞ്ഞുടക്കുകയും തുടർന്ന് സ്ഥാപനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഷൂ മോഷ്ടിച്ച് കടന്നു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏകദേശം 2500 രൂപ വിലമതിക്കുന്ന പത്തോളം ഷൂ മോഷണം പോയതായും, ഗ്ലാസ് ഡോർ ഉൾപ്പെടെ അമ്പതിനായിരത്തോളം രൂപ നഷ്ടം കണക്കാക്കുന്നതായും സ്ഥാപന ഉടമ പ്രതികരിച്ചു.

Hot Topics

Related Articles