ലാൽബാഗ്ച രാജയ്ക്ക് 20 കിലോയുടെ സ്വർണ്ണ കിരീടം സമ്മാനിച്ച് അനന്ത് അംബാനി

വിനായക ചതുർത്ഥിയാണ് നാളെ, ഉത്തരേന്ത്യയില്‍ വലിയ ആഘോഷമാണ് ഗണേശചതുർത്ഥി ദിനത്തില്‍ നടക്കാറുള്ളത്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി മുംബൈയിലെ ലാല്‍ബാഗ്‌ച രാജയ്ക്ക് 20 കിലോയുടെ സ്വർണ്ണ കിരീടം സമ്മാനിച്ചിരിക്കുകയാണ്. അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ചേർന്നാണ് 15 കോടി രൂപ വിലമതിക്കുന്ന 20 കിലോഗ്രാം സ്വർണ്ണ കിരീടം നല്‍കിയത്. കഴിഞ്ഞ 15 വർഷമായി അനന്ത് അംബാനി ലാല്‍ബാഗ്‌ച രാജ കമ്മിറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാത്രമല്ല, എല്ലാ വർഷവും ഗിർഗാവ് ചൗപാട്ടി ബീച്ചിലെ വിഗ്രഹ നിമജ്ജന ചടങ്ങില്‍ അംബാനി കുടുംബം പങ്കെടുക്കാറുണ്ട്.

Advertisements

റിലയൻസ് ഫൗണ്ടേഷനിലൂടെ, അംബാനി കുടുംബം ലാല്‍ബാഗ്‌ച രാജ കമ്മിറ്റിക്ക് പിന്തുണയും നല്‍കിയിട്ടുണ്ട്. കൊവിഡിന്റെ സമയത്ത് ലാല്‍ബോഗ്‌ച രാജ കമ്മിറ്റിക്ക് സാമൂഹ്യപ്രവർത്തനങ്ങള്‍ നടത്താനുള്ള ഫണ്ടിന് ക്ഷാമം വന്നിരുന്നു. ആവശ്യമുള്ള പണം ഇല്ലാതിരുന്ന ആ അസമയത്ത് നന്ത് അംബാനി മുൻകൈയെടുത്ത് കമ്മിറ്റി ധനസഹായം നല്‍കിയിരുന്നു. അനന്ത് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് 24 ഡയാലിസിസ് മെഷീനുകള്‍ കമ്മറ്റിക്ക് നല്‍കിയിരുന്നു. അനന്ത് അംബാനിയെ ലാല്‍ബാഗ്‌ച രാജ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് അഡ്വൈസറായും നിയമിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിനായക ചതുർത്ഥി ആഘോഷത്തോട് അനുബന്ധിച്ച്‌ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദർശിക്കുന്ന ഇടമാണ് ലാല്‍ബാഗ്‌ച രാജ. സാധാരണക്കാർ മുതല്‍ ഒരു സെലിബ്രിറ്റികള്‍ വരെ ഇവിടെ എത്താറുണ്ട്. കഴിഞ്ഞ വർഷം മുകേഷ് അംബാനി ലാല്‍ബാഗ്‌ച രാജയ്ക്ക് നോട്ട് മാലയായിരുന്നു സമ്മാനിച്ചത്.

Hot Topics

Related Articles