ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ റിമാൻഡിൽ

ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുന്നപ്ര തെക്ക് രണ്ടുതൈയ്യില്‍ വെളിവീട്ടില്‍ അനന്ദു (24)വിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്ത അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അനന്ദു ഇവിടെയെത്തിയ പതിനാല് വയസുള്ള പെണ്‍കുട്ടിയുമായി പരിചയത്തിലാവുകയായിരുന്നു. പിന്നീട് 14കാരിയെ ആലപ്പുഴ ബീച്ചിലും പരിസരത്തും വെച്ചു അനന്ദു പീഡിപ്പിക്കുകയായിരുന്നു.

Advertisements

സി. ഐ ശ്രീജിത്ത്, മറ്റു ഉദ്യോഗസ്ഥരായ സുരേഷ്, മോഹൻ കുമാർ, വിപിൻ ദാസ്, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു സംഭവത്തില്‍ പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളില്‍ വെച്ച്‌ പീഡിപ്പിച്ച കണ്ടക്ടറായ സന്തോഷ്‌കുമാറിനെ(43) നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2022 ഡിസംബർ 8 ന് രാവിലെ കുട്ടി വീട്ടില്‍ നിന്ന് ബസില്‍ കയറി സ്കൂളില്‍ പോകുന്നതിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി ബസില്‍ കയറിയത് മുതല്‍ ബസിലെ കണ്ടക്ടറായ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്കൂളിലെ സ്റ്റോപ്പില്‍ ഇറങ്ങാൻ പോകുന്നതിനിടെ കുട്ടിയുടെ അടുത്ത് വന്നിട്ട് പ്രതി കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പിടിക്കുകയായിരുന്നുവെന്നാണ് കേസ്.

Hot Topics

Related Articles