മലബാർ എക്‌സ്പ്രസിൽ മൊബൈൽ മോഷണം; അസം സ്വദേശിയെ പിടികൂടി കോട്ടയം റെയിൽവേ പൊലീസ്

കോട്ടയം: മലബാർ എക്‌സ്പ്രസിൽ മൊബൈൽ മോഷണം നടത്തിയ അസം സ്വദേശിയെ പിടികൂടി കോട്ടയം റെയിൽവേ പൊലീസ്. അസം സ്വദേശിയായ ടിന്റസുഖിയ മകുംകിയ ദർശൻ ഛേത്രി (23)യെയാണ് കോട്ടയം റെയിൽവേ പൊലീസ് എസ്എച്ച്ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ ആരു മണിയോടെ മംഗലാപുരം – തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു സംഭവങ്ങൾ. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മൊബൈൽ ഫോൺ പുലർച്ചെ ആറു മണിയോടെ പ്രതി മോഷ്ടിക്കുകയായിരുന്നു. തുടർന്നു, പരിശോധന നടത്തിയ റെയിൽവേ സംരക്ഷണ സേന എസ്.ഐ സന്തോഷ്, ഫിലിപ്പ് ജോൺ, ജി.വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്നു റെയിൽവേ പൊലീസ് എസ്എച്ച്ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles