വയോസേവന പുരസ്കാരം വൈക്കം ബ്ലോക്ക് പഞ്ചായത്തിന്

വൈക്കം:വയോ ജനങ്ങളുടെ ക്ഷേമത്തിനായി മികച്ച പദ്ധതികൾ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വയോസേവന പുരസ്കാരം വൈക്കം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. 

Advertisements

 ഒരുലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 വയോജനങ്ങൾക്കായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ കരുതൽ പദ്ധതി, വയോപാർക്ക്, വയോജന കലോത്സവം, ഡയാലിസിസ് മരുന്ന് നൽകൽ, പാലിയേറ്റീവ് പരിചരണം, 

ദ്വിതീയ പാലിയേറ്റീവ് കെയർ, വായനശാലകൾ തുടങ്ങിയവ വിജയകരമായി നടപ്പാക്കിയാണ് വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ അവാർഡ് കരസ്ഥമാക്കിയത്.

ഈ വർഷം വൈക്കം ബ്ലോക്ക്‌ പഞ്ചായത്തിന് ലഭിക്കുന്ന മൂന്നാമത്തെ സംസ്ഥാന പുരസ്‌കാരമാണിത്.

സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക്‌ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി,

കാർഷിക മേഖലയിലെ മികവിന് പ്രഥമ സി. അച്യുതമേനോൻ സ്മാരക പുരസ്‌കാരം എന്നിവയും വൈക്കം ബ്ളോക്ക് പഞ്ചായത്ത് കരസ്ഥമാക്കിയിരുന്നു.

 വയോജനങ്ങളോടുള്ള സ്നേഹത്തിനും കരുതലിനും ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരമെന്ന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത്ത് പറഞ്ഞു.

Hot Topics

Related Articles