ബാലറ്റിനുള്ള അഭ്യർത്ഥന അയച്ചു; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് ചെയ്യാനൊരുങ്ങി സുനിത വില്യംസും ബുച്ച്‌ വില്‍മോറും

ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് രേഖപ്പെടുത്താനൊരുങ്ങി ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച്‌ വില്‍മോറും. ബാലറ്റിനുള്ള അഭ്യർത്ഥന അയച്ചതായും, ഐഎസ്‌എസില്‍ നിന്ന് തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ കാത്തിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു.

Advertisements

അമേരിക്കൻ പൗരന്മാർ എന്ന നിലയില്‍ ഇത് തങ്ങളുടെ കടമയാണെന്ന് ബുച്ച്‌ വില്‍മോർ പറയുന്നു. ഓരോ വ്യക്തികളുടേയും പങ്ക് ഈ തെരഞ്ഞെടുപ്പില്‍ വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശ നിലയത്തിലാണെങ്കില്‍ കൂടിയും നാസ തങ്ങള്‍ക്കത് വളരെ എളുപ്പമാക്കി തന്നുവെന്നും വില്‍മോർ കൂട്ടിച്ചേർത്തു. വളരെ പ്രധാനപ്പെട്ട കടമയാണ് തെരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തലെന്ന് സുനിത വില്യംസും പറഞ്ഞു. ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണെന്നും, അത് വളരെ രസകരമായിരിക്കുമെന്നും സുനിത പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വരുന്ന നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണള്‍ഡ് ട്രംപും തമ്മിലാണ് മത്സരം. ജൂണ്‍ 5നാണ് ബോയിംഗ് സ്റ്റാർലൈനറില്‍ സുനിത വില്യംസും ബുച്ച്‌ വില്‍മോറും പരീക്ഷണ ദൗത്യങ്ങളുടെ ഭാഗമായി ഐഎസ്‌എസില്‍ എത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും യാത്ര തിരിച്ചതെങ്കിലും, പേടകത്തില്‍ കണ്ടെത്തിയ തകരാറുകള്‍ മൂലം ഇരുവരുടേയും യാത്ര നീട്ടി വയ്‌ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം യാത്രക്കാരില്ലാതെ പേടകത്തെ തിരികെ എത്തിച്ചു. സ്റ്റാർലൈനറിലെ മടക്കയാത്ര സുരക്ഷിതമാകില്ലെന്ന നാസ വിലയിരുത്തലിന് പിന്നാലെയാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ തുടരാൻ തീരുമാനിക്കുന്നത്.

Hot Topics

Related Articles