ചെന്നൈ: ഇന്ത്യ – ബംഗ്ലദേശ് ടെസ്റ്റ് പരമ്പരയ്ക്ക് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റാണ് ഇന്ന് തുടങ്ങുക. ഗൗതം ഗംഭീര്‍ പരിശീലകനായശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. പാകിസ്ഥാനില്‍ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയ ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് ചെന്നൈയില്‍ എത്തിയിരിക്കുന്നത്.
Advertisements
ഇന്ത്യയില്‍ ആകെ 13 ടെസ്റ്റുകളാണ് ബംഗ്ലാദേശ് കളിച്ചത്. 11ലും ബംഗ്ലാദേശ് തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില നേടാനായത് മാത്രമാണ് ടീമിന്റെ നേട്ടം. ഇന്ത്യന്‍ സമയം രാവിലെ 9.30നായിരിക്കും മത്സരം ആരംഭിക്കുക. 11.30ന് ആദ്യ സെഷന് പൂര്‍ത്തിയാക്കി ലഞ്ചിന് പിരിയും. 12.10ന് തുടങ്ങുന്ന രണ്ടാം സെഷന് രണ്ട് മണിക്ക് ചായക്ക് പിരിയും. 2.20 മുതല്‍ 4.30 വരെയായിരിക്കും പിന്നീട് മത്സരം നടക്കുക.