കെ. ആർ . നാരായണൻ എക്സലൻസ് പുരസ്കാര സമർപ്പണവും ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻ എക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം പദ്ധതിക്കായി ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചുമണിക്ക് മാന്നാനം കെ.ഇ. സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കാരുണ്യ സ്പർശം പദ്ധതി വീൽചെയർ വിതരണം കെ.ഫ്രാൻസിസ് ജോർജ് എം.പി.നിർവഹിക്കും.

Advertisements

കെ. ആർ നാരായണൻ അനുസ്മരണവും ഡയാലീസ് കിറ്റ് വിതരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നടത്തും. സംസ്കൃതി ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ടി.വി. സോണി അധ്യക്ഷത വഹിക്കും. ആശ്രമം പ്രീയോർ ഫാ. ഡോ. കുര്യൻ ചാലങ്ങാടി അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് തുടങ്ങിയവർ പ്രസംഗിക്കും. വയനാട് ദുരിതബാധിതർക്കായുള്ള ധനസഹായത്തിന്റെ ചെക്ക് ഭാരവാഹികൾ മന്ത്രിക്ക് സമർപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവാർഡ് ജേതാക്കളായ ജോണി ലൂക്കോസ്, ഡോ. കെ.ജയകുമാർ,ഫാ.ഡോ. ജെയിംസ് മുല്ലശ്ശേരി, കോട്ടയം രമേഷ്, കൃഷ്ണപ്രസാദ് എന്നിവർ മറുപടി പ്രസംഗം നടത്തും.
തുടർന്നായിരിക്കും ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക്കൽ മെഗാഷോ നടക്കുക.
സംസ്കൃതി ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ടിവി സോണി, പ്രോഗാം കമ്മറ്റി ചീഫ് കോർഡിനേറ്റർ വി.എസ്. ചന്ദ്രശേഖരൻനായർ, പ്രഭാകരൻ നായർ വെള്ളാറ്റിൽ, ഡോ. ഷാജി ജോസഫ്, റോസ് ജോസഫ് നെടിയകാല , മാത്യു മള്ളിയിൽ
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles