രാമപുരം: രാമപുരം എസ്. എച്ച് എൽ. പി സ്കൂൾ പിടിഎയും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് പുറത്തിറക്കുന്ന ജാഗ്രത എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശന കർമ്മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സെപ്റ്റംബർ 24 ആം തീയതി നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനി സിറിയക് രചന നിർവഹിച്ച ചിത്രത്തിൻറെ പശ്ചാത്തല സംഗീതം പിടിഎ അംഗം കൂടിയായ ജിൻസ് ഗോപിനാഥ് ആണ് നിർവഹിച്ചിരിക്കുന്നത്. പൂർണ്ണമായും സ്കൂൾ കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും അഭിനയിച്ചിരിക്കുന്നു. ഒപ്പം കൂടെ നിന്ന് ഒത്തിരി ചങ്ക് കൂട്ടുകാരും. ജാഗ്രത 24ന് നിങ്ങളിലേക്ക് എത്തും.
Advertisements