വെൺപാല ഫോക്കസ് ക്ലബ്‌ ഓണാഘോഷവും വാർഷികവും നടത്തി

തിരുവല്ല : വെൺപാല ഫോക്കസ് ആർട്സ് & സ്പോർട്സ് ക്ലബ് 14-ാമത് വാർഷികവും ഓണാഘോഷവും കുറ്റൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങളുടെ സമ്മാനദാനം ഗാനരചയിതാവ് നന്ദു ശശിധരൻ നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല ലക്കിഡിപ്പ് കൂപ്പൺ നറുക്കെടുപ്പ് നിർവഹിച്ചു. ക്ലബ്‌ ഭാരവാഹികൾ അരവിന്ദ് സുരേഷ്, സനോഷ് വെട്ടിക്കാട്ടിൽ, അഭിലാഷ് വെട്ടിക്കാടൻ, മോൻസി വെൺപാല, അഖിൽ ചിറയിൽ, പ്രശാന്ത് കുമാർ, റോബിൻ രാജു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles