ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി 

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും   ഈ മാസം ആശ്രയയും,  സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സെൻ്റ്  എഫ്രേംസ് എച്ച് എസ് എസ് മാന്നാനവും ചേർന്ന്  147 വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ  മാനേജർ സിസ്റ്റർ ശ്ലോമോ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  കോട്ടയം എം.പി അഡ്വ.കെ ഫ്രാൻസിസ് ജോർജ്  കിറ്റ് വിതരണ ഉദ്ഘാടനം  ചെയ്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വൈസ് പ്രിൻസിപ്പൽ ഡോ. അജിത്കുമാർ , കോട്ടയം മുനിസിപ്പാലിറ്റി കൗൺസിലർ റീബ വർക്കി ,  ഡോ.മിനിമോൾ കുര്യൻ,ജോസഫ് കുര്യൻ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 56 മാസം പൂർത്തീകരിച്ച ഈ വേളയിൽ  ഡയലിസിസ് കിറ്റ് നൽകുന്നതിന്  ആത്മാർത്ഥമായി സഹായിക്കുന്ന  എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.

Advertisements

Hot Topics

Related Articles