തിരുവനന്തപുരം: സ്വപ്നയുടെ തുറന്ന് പറച്ചിലിന് പിന്നാലെ തന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്ന കുറിപ്പുമായി കെ.ടി ജലീല്‍ രംഗത്ത്. സ്വകാര്യ ചാനലിന് സ്വപ്ന നല്കിയ അഭിമുഖത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്ക് വച്ചാണ് ജലീലിന്റെ രംഗപ്രവേശം.
‘സത്യമെപ്പോഴും തെളിച്ചത്തോടെ നില്ക്കും. എന്തൊക്കെയായിരുന്നു പുകില് എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ..! പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!’- ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൈഫ് മിഷന് വിഷയത്തില്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ബന്ധമില്ലെന്നും യുഎഇ കോണ്‍സുലേറ്റില്‍നിന്ന് മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്തസംഭവത്തില്‍ മന്ത്രിയായിരുന്ന കെ ടി ജലീല്‍ നിരപരാധിയാണെന്നും സ്വപ്ന പറഞ്ഞിരുന്നു. തനിക്ക് നിയമനം വാങ്ങിത്തന്നത് ശിവശങ്കറാണ്. കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിനെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ അറിവോടെയാണ്. എന്നാല്‍, മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയില്ല. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു വിമര്‍ശനം.