മലകയറുമ്പോൾ ശ്രദ്ധിക്കുക! സാഹസികത ആവശ്യമാണ് പക്ഷേ, ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ; പർവതാരോഹകൻ ഇന്ത്യൻ സൈനികൻ വയനാട് സ്വദേശി ജസ്റ്റിൻ വർഗീസ് എഴുതുന്നു

ജസ്റ്റിൻ വർഗീസ്
പർവതാരോഹകൻ
ഇന്ത്യൻ കരസേന

മലകയറുക എന്നത് ഏറെ സാഹസികമായ വിനോദമാണ്. ആവേശവും സാഹസികതയും മാത്രം പോര അൽപം വിവേകം കൂടി മലകയറാനെത്തുന്നവർക്ക് വേണം. ആദ്യം മലയുടെ സ്ഥിതി എങ്ങിനെയാണ് എന്നും, തിരികെ ഇറങ്ങാനുള്ള സാഹചര്യങ്ങൾ എങ്ങിനെയാണ് എന്നും കൃത്യമായി വിലയിരുത്തിയ ശേഷം വേണം മലയകയറാൻ ഇറങ്ങാൻ. പാലക്കാട് മലമ്പുഴയിൽ ചിരാത് മലയിൽ യുവാവ് കുടുങ്ങിയത് ഈ വിലയിരുത്തലുകൾ ഇല്ലാതെ വിനോദത്തിന്റെ പേരിൽ മലകയറിയതിനെ തുടർന്നാണ് എന്നാണ് ഞാൻ സംശയിക്കുന്നത്. സാഹസിക പ്രകടനത്തിന്റെ പേരിൽ മലകയറാനിറങ്ങുന്ന യുവാക്കൾക്ക് ആത്മധൈര്യം മാത്രം പോര അൽപം വിവേകം കൂടി വേണമെന്നു വ്യക്തമാക്കുന്നതാണ് ഇത്.

Advertisements

ആദ്യം നമ്മൾ കയറാൻ പോകുന്ന മലയുടെ സ്വഭാവം ആദ്യമായി മനസിലാക്കണമെന്നതാണ് ഏറെ പ്രധാനം. ഓരോ മലയ്ക്കും ഓരോ രീതിയിലാണ് സ്വഭാവമുള്ളത്. ബാബു കുടുങ്ങിയ മലയ്ക്ക് ഒരു വന്യമായ സ്വഭാവമാണ് എന്നാണ് വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. ഇത്തരം മലകൾ കയറാൻ പോകുമ്പോൾ ആദ്യം ഒരു സംഘത്തെ ഒപ്പം കൊണ്ടു പോകുകയാണ് വേണ്ടത്. സംഘത്തിലുള്ള എല്ലാവരും ഒരേ പാതയിലൂടെ വേണം കടന്നു പോകാൻ. ഇത്തരത്തിൽ വഴി തെറ്റിയതാകാം ബാബുവിനെ മലയിൽ കുടുക്കിയതെന്നാണ് പ്രാഥമിക വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലകയറാൻ പോകുമ്പോൾ ആദ്യം ആ മലയിലെ ഓക്‌സിജന്റെ ആളവ് സംബന്ധിച്ച് ഒരു വ്യക്തതയുണ്ടാകണം. മല കയറുമ്പോഴും ഇറങ്ങുമ്പോഴും ഓക്‌സിജൻ അളഴിൽ വ്യത്യാസം ഉണ്ടാകാം. ഇത്തരത്തിൽ വ്യത്യാസം ഉണ്ടാകുന്നത് ആരോഗ്യസ്ഥിതിയെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ എന്ന് പർവതാരോഹകർ കൃത്യമായി മനസിലാക്കണം. ഇതിനു ശേഷം മാത്രമേ മലയുടെ കൃത്യമായ വിവരം വ്യക്തമാകാൻ സാധിക്കൂ.

മൂന്നാമതായി ശ്രദ്ധിക്കേണ്ടത് കൃത്യമായ സുരക്ഷാ ഉപകരണങ്ങൾ ധരിക്കുക എന്നത് തന്നെയാണ്. സാഹസികതയെ ഇഷ്ടപ്പെടുമ്പോൾ പോലും സ്വന്തം ജീവന് സുരക്ഷിതത്വം കൂടി നൽകേണ്ടതാണ്. ഇത്തരത്തിൽ സുരക്ഷ ഒരുക്കുന്നതിനായി സുരക്ഷാ ഉപകരണങ്ങൾ കൃത്യമായി ധരിച്ചിരിക്കണം. ഹെൽമറ്റും, ജാക്കറ്റും പറ്റുമെങ്കിൽ ഓക്‌സിജൻ കിറ്റും വരെ കയ്യിൽ കരുതിയിരിക്കണം. ലഘുഭക്ഷണവും വെള്ളവും പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്നുകളും കയ്യിൽ കരുതിയിരിക്കണം. ഇത് കൂടാതെ ഏതെങ്കിലും സാഹചര്യത്തിൽ മലയിൽ കുടുങ്ങിപ്പോയാൽ രക്ഷപടുത്താനുള്ള നമ്പരുകളും കയ്യിൽ കരുതണം.

കേരളത്തിൽ പർവതാരോഹണത്തിന് ഇറങ്ങുന്ന യുവാക്കളിൽ 90 ശതമാനത്തിനും കാര്യമായ പരിശീലനം ഒന്നും ലഭിച്ചിട്ടുണ്ടാകില്ല. ഈ സാഹചര്യത്തിൽ മലകയറാൻ ഇറങ്ങുമ്പോൾ കുട്ടികൾക്ക് ഉണ്ടാകുന്നത് സാഹസികത മാത്രമായിരിക്കും. അതുകൊണ്ടുതന്നെയാണ് ഈ കുട്ടികൾ ആവേശത്തിനൊപ്പം വിവേകം കൂടി സ്വന്തം മനസിൽ സൂക്ഷിക്കേണ്ടത്.

Hot Topics

Related Articles