സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് കാറിലെത്തി വെള്ളം ചോദിച്ചു; അടുത്ത് വന്നപ്പോള്‍ മുണ്ട് പൊക്കി നഗ്നതാപ്രദര്‍ശനം; യുവാവ് റിമാന്‍ഡില്‍

കരുവാരക്കുണ്ട്: സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്‍പില്‍ മുണ്ട് പൊക്കി നഗ്നത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി അച്ചുതൊടിക മാജിദ് (29) നെയാണ് കരുവാരക്കുണ്ട് പൊലീസ് പിടികൂടിയത്.

Advertisements

രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയോട് കാറിലെത്തി വെള്ളം ചോദിക്കുകയും ഇതിനിടയില്‍ മുണ്ട് പൊക്കി നഗ്നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഭയന്നോടിയ പെണ്‍കുട്ടി സമീപ വീട്ടില്‍ അഭയം തേടുകയാണ് ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് പറയറ്റയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്ഐ ശിവന്‍, എ എസ്ഐ ജയിംസ് ജോണ്‍, എസ് സി പി ഒ. കെ എസ് ഉല്ലാസ്, സി പി ഒ.അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ഇതിന് മുന്‍പും സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. മഞ്ചേരി കോടതിയിലാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles