പത്തനംതിട്ട: ശബരിമലയില്‍ തെലുങ്ക് സൂപ്പര്‍താരവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം യുവതിയും ദര്‍ശനം നടത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം ശക്തമായ സാഹചര്യത്തില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതി ദര്‍ശനം നടത്തിയെന്ന പ്രചരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ തള്ളി. 56 വയസ്സുള്ള മധുമിതയാണ് ദര്‍ശനം നടത്തിയത്. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനന്തഗോപന്‍.
ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയുടെ ഫോട്ടോയാണ് തെറ്റായി പ്രചരിച്ചത്. ഇതോടെ ഇവരുടെ പ്രായം വിശദീകരിച്ച് കുടുംബം തന്നെ രംഗത്തെത്തി. അമ്മയ്ക്ക് 55 വയസുണ്ടെന്ന് വ്യക്തമാക്കി മധുമിതയുടെ ആധാര്‍ മകന്‍ അവിനാശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയ്‌ക്കൊപ്പം യുവതി ദര്‍ശനം നടത്തിയെന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രമുള്‍പ്പെടെ പ്രചരിച്ചത്.