കോട്ടയം എസ്.എച്ച് മൗണ്ടിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ജീവനൊടുക്കി; ഭർത്താവിനെ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് വീടിനുള്ളിൽ

കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എസ്.എച്ച് മൗണ്ട് അമ്പലമാലിയിൽ സതീഷ് (41) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയും സതീഷും തമ്മിൽ വഴക്ക് പതിവായിരുന്നതായി പൊലീസ് പറഞ്ഞു.

Advertisements

പതിവുപോലെ ഇന്നലെയും വഴക്കുണ്ടായതിനെ തുടർന്ന് സതീഷ് മുറിയ്ക്കുള്ളിൽ കയറി കതകടയ്ക്കുകയും ഏറെ സമയം കഴിഞ്ഞ് കാണാതിരുന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

Hot Topics

Related Articles