ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നു; കുമരകത്തും മൂലവട്ടത്തും തിരുവാർപ്പിലും വിജയികൾ : മത്സരങ്ങൾ പുരോഗമിക്കുന്നു

കോട്ടയം : കോട്ടയം ജില്ലാ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു. മാസ്റ്റേഴ്സ് വിഭാഗത്തിൽ കുമരകം സ്വദേശി കെ.ജി ബിജുമോൻ ഒന്നാം സ്ഥാനവും , മൂലവട്ടം സ്വദേശി ഷിബു ആശാരിപറമ്പിൽ (ജിം കുട്ടൻ) രണ്ടാം സ്ഥാനവും സ്വന്തമാക്കി. അണ്ടർ 17 വിഭാഗത്തിൽ ഇല്ലിക്കൽ കമാൻഡോ ജിമ്മിലെ അനന്തു ഒന്നാം സ്ഥാനം സ്വന്തമാക്കി.

Advertisements
ഷിബു ആശാരിപറമ്പിൽ രണ്ടാം സ്ഥാനം
കെ.ജി ബിജുമോൻ ഒന്നാം സ്ഥാനം

വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഫിസിക്കലി ചലഞ്ച്ഡ്, മാസ്റ്റേഴ്‌സ്, സ്‌പോട്‌സ് ഫിസിക് (മെൻ ആന്റ് വുമൺ) എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

അനന്തു

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

55 കിലോ, 60 കിലോ, 65 കിലോ, 70 കിലോ എന്നീ വിഭാഗങ്ങളിലാണ് വിവിധ ഇനങ്ങളിൽ മത്സരം നടക്കുന്നത്. മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ 40 നു മുകളിൽ, 50 നു മുകളിൽ 60 മുകളിൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. രാവിലെ ഏഴിന് തൂക്ക പരിശോധനയോടെയാണ് മത്സരം ആരംഭിച്ചത്. വൈകീട്ട് സമാപനത്തോടെ പരിപാടികൾ അവസാനിക്കും.

Hot Topics

Related Articles