കാരാപ്പുഴ ബാങ്കിലെ കോടികളുടെ തട്ടിപ്പ്: തട്ടിപ്പ് നടന്നിട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ്; പാർട്ടി തലത്തിൽ അന്വേഷണവുമില്ല; കുടിശിക തിരിച്ചടയ്ക്കാനുള്ള ഡയറക്ടർ ബോർഡ് അംഗത്തിനെതിരെ നിയമനടപടിയെടുക്കും: കാരാപ്പുഴ ബാങ്ക് പ്രസിഡന്റ്

കാരാപ്പുഴ: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിൽ വിശദീകരണവുമായി ബാങ്ക് അധികൃതർ. ബാങ്കിൽ നിന്നും ലോൺ എടുക്കാൻ ബാങ്ക് ജീവനക്കാർക്കും, ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അവകാശമുണ്ടെന്നു ബാങ്ക് പ്രസിഡന്റ് എം.എൻ മുരളീകൃഷ്ണൻ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. ലോൺ അടവ് മുടങ്ങുന്നത് സ്വാഭാവികമായ നടപടി മാത്രമാണ്. ഇതിൽ നിയമപരമായ നടപടികൾ പാർട്ടി സ്വീകരിക്കും. അല്ലാതെ കോടികളുടെ തട്ടിപ്പ് നടത്തി എന്നത് അടക്കമുള്ളത് മാധ്യമ സൃഷ്ടികൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പാർട്ടിയ്ക്ക് ആരും പരാതി നൽകിയിട്ടില്ല. പാർട്ടി യാതൊരു വിധ അന്വേഷണവും വിഷയത്തിൽ നടത്തുന്നില്ല. മാധ്യമങ്ങളെ ആരോ തെറ്റിധരിപ്പിക്കുകയാണ്. ഒരു കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നത് അടക്കമുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

എന്നാൽ, ജാഗ്രതാ ന്യൂസ് ലൈവ് പുറത്തു വിട്ട വാർത്ത നിഷേധിക്കാൻ അദ്ദേഹം തയ്യാറായില്ല. തട്ടിപ്പ് നടന്നതായി ശരിവയ്ക്കുന്ന പരാമർശമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. എന്നാൽ, എത്ര രൂപ വായ്പ എടുത്തു എന്നത് അടക്കമുള്ള കാര്യങ്ങളിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. എല്ലാം നിയമപരമായാണ് നടക്കുന്നതെന്നു പറഞ്ഞ ബാങ്ക് പ്രസിഡന്റ് വിഷയത്തിൽ നടക്കുന്ന അന്വേഷണത്തെപ്പറ്റിയും പ്രതകരിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാരാപ്പുഴ സഹകരണ ബാങ്കിൽ ചുമട്ടു തൊഴിലാളി യൂണിയൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുടെ സ്ഥലം ഈട് വച്ച് 25 ലക്ഷം രൂപ വായ്പയെടുക്കുകയും, ഈ തുക ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടുകയും ചിട്ടിപിടിക്കുകയും ചെയ്ത ശേഷം ബാങ്കിൽ തിരിച്ചടയ്ക്കാതിരുന്ന സംഭവം ജാഗ്രതാ ന്യൂസ് ലൈവാണ് ശനിയാഴ്ച പുറത്തു വിട്ടത്. ഇതിനു പിന്നാലെ സി.പി.എമ്മിനെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷവും ബി.ജെ.പിയും രംഗത്ത് എത്തുകയും ചെയ്തു.

Hot Topics

Related Articles