ഷെറിന് ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധമാണ്; മന്ത്രിസഭാ തീരുമാനത്തിനെതിരെ ഗവർണർക്ക് കത്ത് നല്‍കി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് സ്വദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവില്‍ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നല്‍കി. ഷെറിന് ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

Advertisements

മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെന്ന് മാത്രമല്ല തടവില്‍ കഴിയവേ, സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നല്‍ വേഗത്തിലായിരുന്നു. 25 വർഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയില്‍ ഉപദേശക സമിതികളുടെ ശുപാർശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വർഷം മാത്രം പൂർത്തിയാക്കിയെന്ന കാരണം പറ‍‍‍ഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. ഇത് മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കണ്ണൂർ ജയില്‍ ഉപദേശക സമിതി ഡിസംബറില്‍ നല്‍കിയ ശുപാർശ പരിഗണിച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉണ്ടായിരിക്കുന്നത്. യുഎസില്‍ നിന്നു മടങ്ങിയെത്തിയ ഭാസ്കര കാരണവരെ മരുമകളും മൂന്ന് ആണ്‍സുഹൃത്തുക്കളും ചേർന്നാണ് 2009 നവംബർഎട്ടിനു കൊലപ്പെടുത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2010 ജൂണ്‍‌ 11 ന് മാവേലിക്കര അഡിഷണല്‍ ആൻഡ് സെഷൻസ് കോടതി (ഫാസ്റ്റ് ട്രാക്ക്) പ്രതികള്‍ക്കു മൂന്ന് ജീവപര്യന്തം കഠിന തടവ് ശിക്ഷിച്ചു. കഴിഞ്ഞ 14 വർഷങ്ങള്‍ക്കിടെ 500 ദിവസത്തോളം ഷെറീന് പരോള്‍ അനുവദിച്ചിരുന്നു. അതിനിടെയാണ് മുൻഗണനകള്‍ ലംഘിച്ച്‌ ഷെറിൻറെ ജയില്‍മോചനത്തിനുള്ള മന്ത്രിസഭാ ശുപാർശ വന്നത്. ഇതു മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. 20, 25 വർഷം വരെ തടവു ശിക്ഷ അനുഭവിച്ചവരെ പിന്തള്ളിയാണ് ഷെറീനെ മോചിപ്പിക്കാൻ മന്ത്രിസഭ ഗവർണറോടു ശുപാർശ ചെയ്തത്. ഇത് പ്രതിക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലമാണെന്നും ചെന്നിത്തല പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.