പാമ്പാടി പുളിക്കൽ കവലയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു

പാമ്പാടി: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ബുള്ളറ്റിൽ ഇടിച്ച് യാത്രക്കാരന് സാരമായി പരിക്കേറ്റു. ബുള്ളറ്റ് യാത്രക്കാരനായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി ജിബിൻ (25) ആണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു അപകടം. പുളിക്കൽ കവല ജംഗ്ഷന് സമീപം പൊൻകുന്നം റൂട്ടിൽ ആദ്യ വളവിലാണ് അപകടം ഉണ്ടായത്.

Advertisements

കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്ക് സഞ്ചരിച്ച ബുള്ളറ്റ് യാത്രികൻ എതിരെയെത്തിയ ട്രാൻ ബസുമായി ബസ്സുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജിബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കത്തോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles