തിലക് മൈതാൻ: ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഹൈദരാബാദിനെതിരെ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഗോൾ പോസ്റ്റിനു മുന്നിൽ റാകി പറന്ന ഒക്ബച്ചോ കേരള ബ്ലാസ്റ്റേഴ്സിന് വൻ അടി നൽകിയപ്പോൾ, വിൻസി ബെരറ്റോ കേരളത്തിനായി ഒരു ഗോൾ മടക്കി. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ സാധ്യതകൾ തുലാസിലായി.
ആദ്യ പകുതിയിൽ രോഹിത് നൽകിയ ഹെഡർ പാസ് സ്വീകരിച്ചാണ് ഒക്ബച്ചേ കേരള ബ്ലാസ്റ്റേഴ്സിനു എതിരെ മിന്നൽ ഗോൾ സ്വന്തമാക്കി. 28 ആം മിനിറ്റിലായിരുന്നു കേരളത്തിന്റെ നെഞ്ചകം തകർത്ത ഗോൾ. പിന്നാലെ , കേരളം നടത്തിയ പല നീക്കങ്ങളും ഹൈദരാബാദ് ഗോളി കട്ടിമണിയുടെ കയ്യിൽ അവസാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയിൽ കേരളത്തിന്റെ കളി അവസാനത്തിലേയ്ക്ക് അടുക്കുന്നതോടെ ഓരോ മിന്നൽ നീക്കങ്ങളുമായി കേരളം മത്സരത്തിലേയ്ക്കു തിരിച്ചു വരാൻ ശ്രമിച്ചു. എന്നാൽ, 87 ആം മിനിറ്റിൽ നിഖിൽ പൂജാരിയുടെ പാസിൽ ജാവിയർ സിവേരിയോ നേടിയ ഗോളിലൂടെ കേരളം പിൻസീറ്റിലായി. തോൽവി ഉറപ്പാക്കി തൊണ്ണൂറാം മിനിറ്റ് കടന്ന കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി വിൻസി ബാരറ്റോ അശ്വാസ ഗോൾ നേടി.
ഈ വിജയത്തോടെ ആദ്യ നാലിലെ സ്ഥാനം ഉറപ്പിച്ച ഹൈദരാബാദ് എഫ്.സി സെമി ബർത്ത് ഉറപ്പാക്കി. 18 കളിയിൽ നിന്നും 35 പോയിന്റുമായാണ് ഹൈദരാബാദ് ടീമിന്റെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിനു 17 മത്സരങ്ങളിൽ നിന്നും 27 പോയിന്റുണ്ട്. ഇനിയുള്ള മൂന്നു മത്സരങ്ങളും വിജയിച്ചെങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്സിനു സെമിയെപ്പറ്റി ആലോചിക്കാനെങ്കിലും സാധിക്കു. സമനില പോലും തുലാസിലാക്കുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സ് മരണക്കളി പുറത്തെടുക്കേണ്ടി വരും.