അന്ത്യവിശ്രമം സ്വന്തം മണ്ണില്‍..! യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കും; യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തി വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: യുക്രൈനിലെ കര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല. മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.’കര്‍ണാടകയിലുള്ള നവീന്റെ മാതാപിതാക്കളുമായി സംസാരിച്ചു. സംഘര്‍ഷ മേഖലകളില്‍പ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുക മാത്രമല്ല, കൊല്ലപ്പെട്ട നവീന്റെ മൃതദേഹവും നാട്ടിലെത്തിക്കും. നവീന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്’- ശൃംഗ്ല പറഞ്ഞു.

Advertisements

ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍. വിദ്യാര്‍ഥിയുടെ മരണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അനുശോചനം അറിയിച്ചു. നവീന്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു.

Hot Topics

Related Articles