ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. വാക്‌സിന്‍ വിതരണത്തിലെ നേട്ടമാണ് പ്രധാനമന്ത്രി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. 100 കോടി വാക്‌സിനേഷനിലൂടെ ഇന്ത്യ സുവര്‍ണ്ണനേട്ടം കൈവരിച്ചിരുന്നു.
രാജ്യത്തെ ജനങ്ങളുടെ പിന്തുണയാണ് എല്ലാ നേട്ടങ്ങള്‍ക്കും കാരണം. ഏത് കഠിന നേട്ടവും നേടുമെന്ന സന്ദേശം ഇന്ത്യ ലോകത്തിന് നല്‍കി. അതിനെ ലാകരാജ്യങ്ങല്‍ അംഗീകരിക്കുന്നു. വാക്‌സിന്‍ വിതരണത്തില്‍ എല്ലാ ജനങ്ങളെയും തുല്യരായി പരിഗണിച്ചു. വിഐപി സംസ്‌കാരത്തെ അകറ്റി നിര്‍ത്താന്‍ കഴിഞ്ഞു. വാക്‌സിനെതിരായ പ്രചരണങ്ങള്‍ ഇപ്പോഴും വെല്ലുവിളിയാണ്. ഇന്ത്യയോട് ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് 100 കോടി വാക്‌സിനേഷന്‍. ഫാര്‍മ ഹബ്ബായി ലോകരാജ്യങ്ങള്‍ ഇന്ത്യയെ കാണുന്നു. ഇന്ത്യയുടെ നേട്ടം ആരോഗ്യമേഖലയിലെ ശക്തിയാണ് ചൂണ്ടിക്കാട്ടുന്നത്. മാസ്‌ക് ശീലമാക്കിയെടുക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കര്‍ഷകരുടെ പിന്തുണയോടെ രാജ്യം കോവിഡ് കാലത്തും ഭക്ഷ്യ സുരക്ഷ കൈവരിച്ചു. റിയല്‍ എസ്‌റ്റേറ്റ് മേഖലയും പുരോഗതി കൈവരിക്കുകയാണ്. കഴിഞ്ഞ ദീപവലി ദിനത്തിലെ ആശങ്കകള്‍ ഇത്തവണ ഇല്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.