ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവം ; കീഴ്ശാന്തി അറസ്റ്റിൽ

ആലപ്പുഴ : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ കീഴ്ശാന്തി അറസ്റ്റിൽ. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ് അറസ്റ്റിലായത്. വിഗ്രഹത്തിൽ ചാർത്തിയ 20 പവനോളം വരുന്ന തിരുവാഭരണമാണ് വിഷു ദിനത്തിൽ മോഷണം പോയത്. ക്ഷേത്രത്തിലെ മേൽശാന്തി അവധിയിലായിരുന്നതിനാൽ പൂജകൾ ഏറ്റെടുത്ത് ചെയ്തിരുന്നത് രാമചന്ദ്രൻ പോറ്റിയായിരുന്നു. സ്വർണവുമായി ഇയാൾ കടന്നുകളയുകായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് എറണാകുളത്ത് നിന്ന് പിടിയിലാകുന്നത്. സ്വർണം എറണാകുളം നഗരത്തിലുള്ള ബാങ്കിൽ പണയം വെച്ചതായി കണ്ടെത്തി.

Advertisements

Hot Topics

Related Articles