ദില്ലി: ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടൽ വേണമെന്നും യുഎന്നിനോട് ആവശ്യപ്പെട്ട് പാകിസ്ഥാൻ. ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാകിസ്ഥാൻ അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനോട് പാകിസ്ഥാൻ ഇടപെടൽ തേടിയിരിക്കുകയാണ്.
Advertisements
ഇന്ത്യ ഉടൻ ആക്രമിക്കുമെന്ന് തെളിവ് കിട്ടിയതായി ഇൻഫർമേഷൻ മന്ത്രി അത്തതുള്ള തരാറും പറഞ്ഞു. പ്രധാനമന്ത്രിയും ആർഎസ്എസ് മേധാവിയും സംസാരിച്ചത് പഹൽഗാം ഭീകരാക്രണമെന്ന് ഉന്നതവൃത്തങ്ങളിൽ നിന്ന് സൂചന ലഭിക്കുന്നുണ്ട്. സർക്കാർ എടുക്കുന്ന നടപടികൾക്ക് ആർഎസ്എസ് പൂർണ്ണ പിന്തുണ അറിയിച്ചു.